കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഡിസംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്‍ഡോവ്‌മെന്റ്ഓള്‍ കേരളാ ഓറിയന്റല്‍ കോണ്‍ഫറന്‍സ് 2022-ന്റെ വിവിധ സെഷനുകളിലേക്കുള്ള പ്രബന്ധങ്ങള്‍ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ പ്രബന്ധത്തിന്റെ സംക്ഷിപ്ത രൂപം സപ്തംബര്‍ 30-നകവും പൂര്‍ണ രൂപം ഒക്‌ടോബര്‍ 31-നകവും സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ (This email address is being protected from spambots. You need JavaScript enabled to view it.) എന്ന ഇ-മെയിലില്‍ ജനറല്‍ കണ്‍വീനറുമായി ബന്ധപ്പെടുക
